19 ദിവസം മാത്രം പ്രായം, ശ്വാസമെടുക്കുന്നില്ല, പാല് കുടിക്കുന്നില്ല; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അട്ടപ്പാടിയിലെ നവജാത ശിശു മരിച്ചു

Published : Oct 21, 2026, 08:34 PM IST
Representative image generated using AI

Synopsis

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി ദമ്പതികളുടെ 19 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ആദിവാസി ദമ്പതികളുടെ 19 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി വെച്ചപ്പതി ഉന്നതിയിലെ ജ്യോതിമണി-ബിജു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. ശ്വാസം എടുക്കാനും പാല് കുടിക്കാനും ബുദ്ധിമുട്ട് വന്നതോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിക്കുന്നത്. കുഞ്ഞിൻ്റെ മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം, നിർത്താതെ പോയ കാർ തിരിച്ചറിഞ്ഞു
പോക്സോ കേസിലെ പ്രതി, രണ്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ