
അഗളി: ആദിവാസി ഊരുകളിലുള്ള ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന സമ്മാനവുമായി പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. അഗളി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബും, സ്റ്റുഡന്റ് പൊലീസ് കേഡറ്റും പി റ്റി എ പ്രതിനിധികളും അധ്യാപകര്‍ക്കുമാണ് ദില്ലിയിലേക്ക് പഠന യാത്രയ്ക്ക് അവസരം ലഭിച്ചത്. 19 അംഗസംഘമാണ് പഠനയാത്രയ്ക്ക് പുറപ്പെട്ടത്.
കേരളത്തിലെ ഏറ്റവും മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ്ബാണ് അഗളി സ്കൂളിലേത്. 2019-അട്ടപ്പാടി ബ്ലോക്കിലെ ഏറ്റവും വിദൂര ആദിവാസി ഊരുകളിൽ പ്രത്യേകിച്ച് പ്രാക്തന ഗോത്ര വിഭാഗങ്ങൾ താമസിക്കുന്ന പുതൂർ പഞ്ചായത്തിലെ ആനവായ്, തുടുക്കി, ഗലസി, കിണറ്റുക്കര, മുരുഗള എന്നി ഊരുകളിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടികൾ നടത്തുകയും 14% അധിക പോളിംഗ് ഉയർത്തുകയും ചെയ്തിനേ തുടർന്ന് 2020 ൽ ഇലക്ഷൻ കമ്മിഷന്റെ ബെസ്റ്റ് ഇലക്ടറല്‍ പ്രാക്ടീസ് അവാര്‍ഡ് ക്ലബ്ബിനെ തേടിയെത്തിയിരുന്നു. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ, ആദിവാസി മേഖലയിൽ കൂടുതൽ യുവ വോട്ടർമാരെ കണ്ടെത്തി വോട്ടർ പട്ടികയിൽ ചേർക്കൽ ,ഭിന്നശേഷി വോട്ടർമാരെ നേരിൽ കണ്ടെത്തി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തൽ എന്നീ പ്രവർത്തനങ്ങൾക്ക് 2023 - ൽ ബെസ്റ്റ് ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിനുള്ള അവാര്‍ഡും സ്കൂളിനെ തേടിയെത്തി.
ജനാധിപത്യ വിജയത്തിന് തെരഞ്ഞെടുപ്പില്‍ കുട്ടികളുടെ ഇടപെടലിലൂടെ പോളിംഗ് ശതമാനം ഉയർത്തിയതിന് അഗളി സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ കാര്യങ്ങൾ മുൻ നിർത്തിയാണ് ബോധവൽക്കരണ പരിപാടിയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച 9 കുട്ടികളെയും അതിന് നേത്യത്വം നൽകിയ അധ്യാപകരെയും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ ജോസഫ് ആന്റണി സിസിലി സെബാസ്റ്റ്യൻ, ശ്രീജ കെ, ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ജില്ലാ മാസ്റ്റർ ട്രെയിനർ അടക്കമുള്ള 19 സംഘത്തെ എംപി ദില്ലിയിലേക്ക് ക്ഷണിക്കുന്നത്. സന്ദർശന വേളയിൽ പാർലമെന്റ്, രാഷ്ട്രപതി, രാഷ്ട്രപതി ഭവൻ, തിരഞ്ഞെടുപ്പ് കമ്മീഷ്ണർ എന്നിവരെയും സന്ദര്‍ശിക്കാനുള്ള അവസരം സംഘത്തിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം