കൂട്ടുകാരന്റെ ക്ലാസിലെ കുട്ടിയെ പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ, ഹോട്ടൽ ജീവനക്കാരൻ പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

Published : May 12, 2025, 01:25 PM IST
കൂട്ടുകാരന്റെ ക്ലാസിലെ കുട്ടിയെ പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ, ഹോട്ടൽ ജീവനക്കാരൻ പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

Synopsis

വിവാഹ വാഗ്ദാനം  നല്‍കി വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി വെള്ളറട പൊലീസിന്‍റെ പിടിയിലായി.

തിരുവനന്തപുരം: വിവാഹ വാഗ്ദാനം  നല്‍കി വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി വെള്ളറട പൊലീസിന്‍റെ പിടിയിലായി. ഉണ്ടന്‍കോട് പീച്ചിയോട് സ്വദേശി അജിത് (19)ആണ് പോക്സോ കേസിൽ പൊലീസിന്‍റെ വലയിലായത്. ഹോട്ടൽ ജീവനക്കാരനായ ഇയാൾ   വിവാഹം വാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്തെ  കുട്ടിയെ ഏറെ നാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. സുഹൃത്തിന്‍റെ സഹപാഠിയായ വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതറിഞ്ഞ്  ഒളിച്ചു താമസിക്കുകയായിരുന്ന അജിത്തിനെ വെള്ളറട സര്‍ക്കിൾ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്