
തൃശൂർ : പാവറട്ടി പൂവ്വത്തൂര്‍ – പറപ്പൂര്‍ റൂട്ടിൽ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ 19 വയസുകാരന്‍ മരിച്ചു. പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് മരിച്ചത്. സഫര്‍ ഓടിച്ച സ്‌കൂട്ടര്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam