
തൃശൂർ: കുന്നംകുളം നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന അനന്യ ബസ്സിലെ ക്ലീനർ ഇയ്യാൽ സ്വദേശി ജയേഷിനാണ് (34) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8:30ഓടെ ആയിരുന്നു സംഭവം. മർദനമേറ്റ യുവാവ് പൊലീസിൽ പരാതി നൽകി.
പരിക്കേറ്റ ജയേഷിന്റെ സുഹൃത്തായ യുവാവാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. രാവിലെ ഇരുവരും തമ്മിൽ കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ വച്ച് വാക്ക് തർക്കം നടന്നിരുന്നു. തുടർന്ന് ജയേഷന്റെ പരാതിൽ ഈ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് രാത്രി ജോലികഴിഞ്ഞ് പോവുകയായിരുന്നു ജയേഷിനെ ഇതേ യുവാവ് തടഞ്ഞുനിർത്തി ആക്രമിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടെ കല്ലുകൊണ്ട് ജയേഷിന്റെ തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കല്ലു കൊണ്ടുള്ള മർദ്ദനത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam