
കോഴിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ മഴ നനയാതിരിക്കാന്‍ സമീപത്തെ കടയില്‍ കയറി നിന്ന യുവാവ് തൂണില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവുമായി കുടുംബം. കുറ്റിക്കാട്ടൂര്‍ പൂവാട്ടുപറമ്പ് പുതിയതോട്ടില്‍ ആലി മുസ്‌ല്യാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു. കഴിഞ്ഞ ദിസവം പുലര്‍ച്ചെ ഒന്നോടെയാണ് അപകടം നടന്നത്. റിജാസും സഹോദരനും സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരവേ മഴ പെയ്തതിനാല്‍ കടയിലേക്ക് കയറി നില്‍ക്കുകയായിരുന്നു. കടയിലെ തൂണില്‍ നിന്നാണ് ഷോക്കേറ്റത്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതിയുമായി റിജാസിന്റെ കുടുംബം രംഗത്തെത്തി.
Read More.... നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി
തൂണില്‍ ഷോക്കുണ്ടെന്ന് നേരത്തേ പരാതി നല്‍കിയിട്ടും വേണ്ടത്ര ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. കടക്കു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ സമീപത്തെ മരം തട്ടി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഇതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു മുന്‍പും ഷോക്കേല്‍ക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും പരാതി രജിസ്റ്റർ ചെയ്യുകയ്യല്ലാതെ പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.