
തിരുവനന്തപുരം: കിണറ്റിൽ വീണ മകളെയും മകളെ രക്ഷിക്കാൻ കൂടെ ചാടിയ അച്ഛനെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പ്രാവച്ചമ്പലം സ്വാതി കോൺവെൻറ് റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് തിരുവനന്തപുരം ഫയർഫോഴ്സ് നിലയത്തിൽ സന്ദേശം എത്തുന്നത്. തുടർന്ന് ഫയർഫോഴ്സ് സംഘം എത്തുമ്പോൾ വെള്ളം കോരുന്ന തൊട്ടിയിൽ കെട്ടിയിരുന്ന കയറിൽ അച്ഛൻ മകളെയും പിടിച്ചു നിൽക്കുന്നത് ആണ് കാണുന്നത്.
ഉടൻ തന്നെ റെസ്ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് അച്ഛനെയും മകളെയും രക്ഷപ്പെടുത്തി ഫായർഫോഴ്‌സ് ജീപ്പിൽ നേമം ഗവ. ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും ഗുരുതര പരിക്ക് ഇല്ല. കുടുംബപ്രശ്നം കാരണമാണ് 19 വയസുള്ള മകൾ കിണറ്റിൽ ചാടിയത്. മകൾ ചാടിയത് കണ്ടതും അച്ഛൻ കൂടെ ചാടുകയായിരുന്നു. തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ഷാജിഖാന്റെ നേതൃത്വത്തിൽ സേനങ്ങാങ്ങളായ ഷാഫി, പ്രതോഷ്, രതീഷ്,സജിത്ത്, മഹേഷ്കുമാർ, സന്തോഷ്,സൃജിൻ, സനിൽ കുമാർ എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam