പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റിൽ

Published : Oct 16, 2018, 12:35 AM IST
പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റിൽ

Synopsis

പ്രണയം നടിച്ച് പതിനേഴുകാരിയെ ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ച പത്തൊൻമ്പതുകാരൻ പോലീസ് പിടിയിൽ. പൊയിൽക്കാവ് എടക്കുളം തുവ്വയിൽ അശ്വിൻ ദാസിനെയാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്. കാണാതായ ഇരുവരെയും ചെന്നൈയിൽ വെച്ച് പിടികൂടുകയായിരുന്നു.  


കോഴിക്കോട്: പ്രണയം നടിച്ച് പതിനേഴുകാരിയെ ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ച പത്തൊൻമ്പതുകാരൻ പോലീസ് പിടിയിൽ. പൊയിൽക്കാവ് എടക്കുളം തുവ്വയിൽ അശ്വിൻ ദാസിനെയാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്. കാണാതായ ഇരുവരെയും ചെന്നൈയിൽ വെച്ച് പിടികൂടുകയായിരുന്നു.

മെഡിക്കൽ പരിശോധനയിൽ പീഡനം നടന്നതായി അറിഞ്ഞു. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകലിനും പട്ടികവർഗ പ്രിവൻഷൻ ആക്ട് പ്രകാരവും കേസെടുത്തു. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി കോഴിക്കോട് ജില്ലാ ജയിലേക്ക് റിമാൻഡ് ചെയ്‌തു. രണ്ടു വർഷം മുമ്പ് ഇയാള്‍ക്കെതിരെ സമാനമായ കേസുണ്ടായിരുന്നു. അന്ന് പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ തുടർ നടപടികളുണ്ടായിരുന്നില്ല. പെൺകുട്ടിയെ പേരാമ്പ്ര കോടതി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൂസലേതുമില്ല കാമറയിൽ നോക്കി 'റ്റാറ്റ'; ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച യുവാവിനെ റിമാൻഡ് ചെയ്തു
അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചു! തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്കൊപ്പം