
ഇടുക്കി: പ്രളയത്തിന്‍റെ മുറിവുകള്‍ ഉണങ്ങും മുമ്പേ മൂന്നാറില്‍ വീണ്ടും കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നു. മൂന്നാര്‍ ടൗണിലൂടെ ഒഴുകുന്ന മുതിരപ്പുഴ കൈയ്യേറി കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മ്മിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ കെട്ടിടം പൊളിച്ചു നീക്കി. പ്രളയത്തില്‍ മുതിരപ്പുഴ കരകവിഞ്ഞതോടെ വെള്ളം കയറിയ ഭാഗങ്ങളില്‍ നടത്തിയ കൈയ്യേറ്റമാണ് അധികൃതരുടെ നേത്യത്വത്തില്‍ പൊളിച്ചുനീക്കിയത്.
സമാനമായ രീതിയില്‍ നയാര്‍ തോടും കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തി കൈയ്യേറുകയായിരുന്നു. പുഴയുടെ നടുക്ക് ഒഴുക്ക് തടസ്സപ്പെടുത്തി കമ്പികള്‍ സ്ഥാപിച്ച് അതിന് മുകളില്‍ കെട്ടിടം നിര്‍മ്മിക്കുകയാണ് ചെയ്തത്. കെട്ടിടത്തില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കുന്നതിന് പൈപ്പുകളും സ്ഥാപിച്ചു. തോട് മുഴുവനായി കൈയ്യേറി കെട്ടിടം നിര്‍മ്മിച്ചയാള്‍ക്ക് പഞ്ചായത്ത് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും പൊളിച്ചു നീക്കിയിട്ടില്ല.
പഞ്ചായത്തിന്റെ സമീപത്ത് നടക്കുന്ന പുഴ കൈയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതകരും. കഴിഞ്ഞ പ്രളയത്തില്‍ തോട് കരകവിഞ്ഞതോടെ ഇവിടെ താമസിച്ചിരുന്ന പത്തോളം കുടുംബങ്ങളെ റവന്യു അധിക്യതര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മഴമാറിയതോടെ വീണ്ടും തോട് കൈയ്യേറി കെട്ടിട നിര്‍മ്മാണം നടക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam