
നാഗർകോവിൽ : പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു. പന്തളം, പേരടികൽ സ്വദേശി രാജന്റെ മകൻ റോജിന്‍ രാജ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കളിയിക്കാവിളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായിരുന്ന റോജിന്‍ അവിടെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അവധി ആയിരുന്നതിനാൽ സുഹൃത്തുക്കളടക്കം ഒന്‍പത് അംഗ സംഘമാണ് പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ എത്തിയത്. റോജിന്‍ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കുലശേഖരം സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
Read also: മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് മടി; യോഗം വിളിച്ച് ചീഫ് സെക്രട്ടറി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam