ബൈക്ക് റേസിങ് റീൽസ് നേരെ ഇൻസ്റ്റഗ്രാം ഇൻബോക്സിലേക്കെത്തും, ഇഷ്ടമായെന്ന് പറഞ്ഞാൽ ചാറ്റ്, 19കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

Published : Aug 16, 2025, 10:45 AM IST
Pocso case

Synopsis

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സൃഷ്ടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശി ജീവൻ (19) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സൃഷ്ടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശി ജീവൻ (19) ആണ് അറസ്റ്റിലായത്. ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങൾ ചിത്രീകരിച്ച് റീൽസ് ആയി ഷെയർ ചെയ്യുമ്പോൾ വീഡിയോ ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കുന്നതായിരുന്നു പ്രതിയുടെ രീതി. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് സംഘം പ്രതിയെ തമിഴ്നാട്ടിലെ തിരുനൽവേലിയിൽ നിന്നാണ് പിടികൂടിയത്. പോക്സോ കേസ് ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ