
മലപ്പുറം: പാണ്ടിക്കാട് വച്ചു കിഡ്നാപ് ചെയ്യപ്പെട്ട പ്രവാസി വ്യവസായി ഷമീർ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു. തട്ടിക്കൊണ്ടുപോയവർ മർദിച്ചു അവശനാക്കി.വിദേശത്തു ഹോട്ടൽ ബിസിനസ്സ് മായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. അത് കേസായതിനു പിന്നാലെ കോടതി ഷമീറിന് അനുകൂല വിധി പറഞ്ഞു. 2 കോടി രൂപ ഷമീറിന് നൽകണം എന്നായിരുന്നു വിധി. ഈ പണം ഒഴിവാക്കി കൊടുക്കണം എന്നായിരുന്നു കിഡ്നാപ്പിംഗ് ടീമിന്റെ ആദ്യ ഡിമാന്റ്. 8 ബ്ലാങ്ക് ചെക്കുകൾ ഒപ്പിട്ട് നൽകാനും ആവശ്യപ്പെട്ടു. പ്രതികൾ ആദ്യം കൊണ്ടുപോയത് ചാവക്കടേക്കാണ്. 11.30 ഓടെ അവിടെ എത്തിയിട്ടുണ്ട്. വെളിച്ചം ഒട്ടുമേ ഇല്ലാത്ത സ്ഥലം ആയിരുന്നു. അവിടെ വച്ചു മർദിച്ചു. നേരത്തെ പിരിച്ചു വിട്ട ജീവനക്കാരനും പ്രതികൾക്ക് ഒപ്പം ഉണ്ടായിരുന്നു. പോലീസിന് നന്ദിയെന്നും അവരുടെ അന്വേഷണം ആണ് തുണച്ചതെന്നും പ്രവാസി വ്യവസായി ഷമീർ പറഞ്ഞു. മലപ്പുറം എസ്പിയും പെരിന്തൽമണ്ണ ഡിവൈഎസ്പിയും നന്നായി പ്രയത്നിച്ചുവെന്നും യുവാവ് കൂട്ടിച്ചേർത്തു.