
കുട്ടനാട്: സ്‌കൂളില്‍ പഠിച്ചിറങ്ങിയതിന്റെ അമ്പതാം വര്‍ഷത്തില്‍ അവര്‍ വീണ്ടും സ്‌കൂളില്‍ ഒന്നിച്ചു കൂടി. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ 1973-74 എസ് എസ് എല്‍ സി ബാച്ചുകാരാണ് അമ്പതു വര്‍ഷത്തിന് ശേഷം വീണ്ടും മാതൃ കലാലയത്തില്‍ ഒത്തുചേര്‍ന്നത്. ഇവരുടെ ഗോള്‍ഡന്‍ ജൂബിലി സംഗമം മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്തു. ബാച്ചുകാരനായ ഫാ. വര്‍ഗീസ് പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.
സംഗമത്തിന്റെ ഓര്‍മ്മക്കായി സ്‌കൂളിന് നല്‍കിയ രണ്ട് ലാപ്ടോപ്പും, എസ് എസ് എല്‍ സിക്ക് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്ന രണ്ട് പേര്‍ക്ക് നല്‍കാനുള്ള ക്യാഷ് അവാര്‍ഡ് തുകയും മാനേജര്‍ ഏറ്റുവാങ്ങി. മുന്‍ പ്രധാന അധ്യാപകന്‍ ടോം ജെ കൂട്ടക്കര സംസാരിച്ചു. ക്ലാസ് അധ്യാപകരായിരുന്നവരെയും രോഗശയ്യയില്‍ ആയ സഹപാഠികളെയും ഭവനങ്ങളില്‍ എത്തി ആദരിക്കുകയും ചെയ്തു. വീണ്ടും ഒന്നിച്ച് കൂടണമെന്ന തീരുമാനത്തോടെയാണ് പരസ്പരം അവര്‍ യാത്രപറഞ്ഞ് പിരിഞ്ഞത്.
തലസ്ഥാനം 'കല'സ്ഥാനം: വിജയികൾക്കുള്ള സ്വര്‍ണക്കപ്പെത്തി, സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് തിരുവനന്തപുരത്ത് എത്തി എന്നതാണഇ്. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷമാണ് ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ എത്തിയത്. കലോത്സവത്തിന്റെ രജിസ്ട്രേഷനും ഇന്ന് തുടങ്ങും. പുത്തരിക്കണ്ടം മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചൽ ചടങ്ങും രാവിലെ പത്തരയോടെ പൂര്‍ത്തിയായി. ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരിയാണ് കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് കലാമേളയ്ക്ക് തിരി തെളിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം