
തിരുവനന്തപുരം: വെങ്ങാനൂർ പുല്ലാന്നിമുക്ക് പ്ലാവിളയിൽ 2 സഹോദരന്മാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ വ്യക്തമാക്കിയതോടെ പൊലീസ് അന്വേഷണവും ശക്തമാക്കി. പുല്ലാന്നിമുക്ക് പ്ലാവിള റോഡിൽ, പ്ലാവിള വീട്ടിൽ അജിത്കുമാർ (46) അജുകുമാർ (44) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരെ കൂടാതെ 97 വയസ്സുള്ള അമ്മയും ഈ വീട്ടിലായിരുന്നു താമസം. ഒന്നര ഏക്കറോളം വരുന്ന പറമ്പിന്റെ നടുക്ക് ആണ് ഇവരുടെ വീട്. സഹോദരിമാരും ആയി വസ്തുതർക്കങ്ങൾ നിലനിന്നിരുന്നതായി അയൽക്കാർ പറയുന്നു. ഫോർട്ട് അസിസ്റ്റന്റ് കമീഷണർ ദിനിലിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam