ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

Published : Jun 16, 2024, 06:58 AM ISTUpdated : Jun 16, 2024, 08:54 AM IST
ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

Synopsis

അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു. ജിൻസിൻ്റെ വീട് ഭാഗികമായും തീപിടിച്ചു. അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. 

ഇടുക്കി: ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരപ്പേൽ സന്തോഷ്‌ ആണ്  ബോഡിമെട്ട് ചെക്ക് പോസ്റ്റിനു സമീപത്ത് വച്ച് പിടിയിലായത്. അന്നക്കുട്ടിയേയും രണ്ട് വയസ്സുകാരിയേയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി സന്തോഷ് തന്നെയാണ് വീടിനും തീ വെച്ചത്.

കൊകൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. രണ്ടു വീട്ടിലും ആരും ഇല്ലായിരുന്നു. തീപിടുത്തത്തിൽ അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു. ജിൻസിൻ്റെ വീട് ഭാഗികമായും നശിച്ചതായി പൊലീസ് അറിയിച്ചു.

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ
തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി