പാലക്കാട് പൊട്ടിത്തെറിച്ചത് സാംസങ് ഫോൺ; വാങ്ങിയത് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന്, 2 ലക്ഷം നഷ്ടം

Published : Oct 10, 2023, 10:38 PM ISTUpdated : Oct 10, 2023, 11:25 PM IST
പാലക്കാട് പൊട്ടിത്തെറിച്ചത് സാംസങ് ഫോൺ; വാങ്ങിയത് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന്, 2 ലക്ഷം നഷ്ടം

Synopsis

ചാർജ് ചെയ്യാനിട്ട ശേഷം ഫോൺ പൊട്ടിത്തെറിച്ച് കിടക്കയിലേക്കാണ് വീണത്. കിടക്കയ്ക്ക് തീപിടിച്ചു. പിന്നാലെ തീ ആളിപ്പടർന്നു

പാലക്കാട്: പൊൽപ്പുള്ളിയിൽ വീടിനകത്ത് ചാർജ് ചെയ്തു കൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് ലക്ഷങ്ങളുടെ നഷ്ടം. വീടിനകത്തെ ഫർണിച്ചറുകളും ഇലക്ട്രോണിക് സാമഗ്രികളും ഫോൺ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപിടിച്ച് കത്തി നശിച്ചു. പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാർട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്‌. താനുപയോഗിച്ചിരുന്ന സാംസങ് ഗ്യാലക്സി എ03 കോർ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞു. എന്നാൽ അപകട കാരണം വ്യക്തമായിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഷിജുവിന്റെ വീട്ടിൽ വച്ച് അപകടം ഉണ്ടായത്. തന്റെ സുഹൃത്ത് മോഹനനാണ് ഫോൺ വാങ്ങിയതെന്നാണ് ഷിജു പറഞ്ഞത്. ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ഷിജു പറഞ്ഞു. വാങ്ങിയ ശേഷം രണ്ടാം തവണ ചാർജ്ജ് ചെയ്യാനിട്ടപ്പോഴാണ് അപകടം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ചാർജ് ചെയ്യാനിട്ട ശേഷം ഫോൺ പൊട്ടിത്തെറിച്ച് കിടക്കയിലേക്കാണ് വീണത്. കിടക്കയ്ക്ക് തീപിടിച്ചു. പിന്നാലെ തീ ആളിപ്പടർന്നു. വീട്ടിലുണ്ടായിരുന്ന കിടക്കയും ടിവിയും ഹോം തിയേറ്റർ സിസ്റ്റവും അലമാരയും അടക്കം കത്തിനശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് ചിറ്റൂർ പൊലീസിൽ പരാതി നൽകിയതായി ഷിജു അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രക്ഷപ്പെട്ട പ്രതികളെ തേടി പുലര്‍ച്ചെ പൊലീസ് വാടക വീട്ടിലെത്തി, പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും, ഡോക്ടറടക്കം ഏഴുപേര്‍ പിടിയിൽ
'4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും'; സിറ്റി ബസ് വിവാദത്തിൽ മേയറെ പരിഹസിച്ച് ഗായത്രി ബാബു