ആഡംബര കാറില്‍ കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Published : Jul 27, 2021, 10:16 PM IST
ആഡംബര കാറില്‍ കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Synopsis

വഴിക്കടവില്‍ ബേക്കറി ബിസിനസ് നടത്തുന്ന അഫ്‌സല്‍ ലോക്ക് ഡൗണില്‍ ബിസിനസ് തകര്‍ച്ച നേരിട്ടപ്പോള്‍ കഞ്ചാവ് വില്‍പനയിലേക്കിറങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കടത്തികൊണ്ടു വരുന്നത്.  

നിലമ്പൂര്‍: ആഡംബര കാറില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ട് പേരെ നിലമ്പൂരില്‍ എക്‌സൈസിന്റെ പിടിയിലായി. വഴിക്കടവ്  പൂവത്തിപ്പൊയില്‍ സ്വദേശികളായ കീടത്ത് വീട്ടില്‍ അഫ്‌സല്‍(29), പൂളികുഴിയില്‍ റഹ്മാന്‍ (29) എന്നിവരാണ് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും നിലമ്പൂര്‍ റേഞ്ച് എക്‌സൈസ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടിയിലായത്.

നിലമ്പൂര്‍ കനോലി പ്ലോട്ടിന് സമീപം വെച്ച് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍  ആഡംബര കാറില്‍ അതിവേഗതയില്‍ എക്‌സൈസിനെ മറികടന്ന് പോയെങ്കിലും വടപുറത്തുള്ള ന്യൂലൈഫ് ഹോസ്പിറ്റലിന്റെ പാര്‍ക്കിംഗില്‍ നിന്ന്പ്രതികളെ അതിസാഹസികമായി പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തത്.

വഴിക്കടവില്‍ ബേക്കറി ബിസിനസ് നടത്തുന്ന അഫ്‌സല്‍ ലോക്ക് ഡൗണില്‍ ബിസിനസ് തകര്‍ച്ച നേരിട്ടപ്പോള്‍ കഞ്ചാവ് വില്‍പനയിലേക്കിറങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കടത്തികൊണ്ടു വരുന്നത്. ഈയിടെ ഗള്‍ഫില്‍ നിന്നെത്തിയ റഹ്മാന്‍ ഇയാളുടെ സഹായിയായി കൂടുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പവർ വിജയി'! പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ഇവിടെ വിമതൻ തീരുമാനിക്കും, കാത്തിരിപ്പോടെ തിരുവമ്പാടി പഞ്ചായത്ത്
പന്തളത്ത് ക്രോസ് വോട്ടിങ് നടന്നു, സ്ഥാനാർഥി നിർണയവും പാളി: മുൻ അധ്യക്ഷ സുശീല സന്തോഷ്