സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളായ 2 കുട്ടികള്‍ മരിച്ചു

Published : Jul 23, 2023, 08:49 PM IST
സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളായ 2 കുട്ടികള്‍ മരിച്ചു

Synopsis

താമരശ്ശേരിയിൽ സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം.

കോഴിക്കോട്: താമരശ്ശേരിയിൽ സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം. താമരശ്ശേരി കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ് ആദി (13) എന്നിവരാണ്  മരിച്ചത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് കക്കുസ് നിർമ്മാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴിയിലാണ് വീണത്. ട്യൂഷന് പോയ കുട്ടികൾ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്. കുഴിയുടെ കരയിൽ ചെരിപ്പും  പുസ്തകവും കണ്ടതിനെ തുടർന്ന് കുഴിയിൽ തിരയുകയായിരുന്നു. മുഹമ്മദ് ആദി താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയും, മുഹമ്മദ് ആഷിർ കോരങ്ങാട് എൽപി സ്കൂലിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.  

കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മരം വീണു; പിഞ്ചു കുഞ്ഞും അമ്മയും രക്ഷപ്പെട്ടത് അത്ഭുതകരമായി


 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി