വിശ്വഹിന്ദു പരിഷത്ത് തെരഞ്ഞെടുപ്പ്: വിജി തമ്പി സംസ്ഥാന അധ്യക്ഷൻ, വിആര്‍ രാജശേഖരന്‍ ജന. സെക്രട്ടറിയായും തുടരും

Published : Jul 23, 2023, 07:17 PM ISTUpdated : Jul 25, 2023, 12:24 PM IST
വിശ്വഹിന്ദു പരിഷത്ത് തെരഞ്ഞെടുപ്പ്: വിജി തമ്പി സംസ്ഥാന അധ്യക്ഷൻ, വിആര്‍ രാജശേഖരന്‍ ജന. സെക്രട്ടറിയായും തുടരും

Synopsis

പാലക്കാട് നടന്ന വിശ്വഹിന്ദു പരിഷത്ത് വാര്‍ഷിക ബൈഠക്കിലായിരുന്നു തെരഞ്ഞെടുപ്പ്

പാലക്കാട്: വിശ്വഹിന്ദു പരിഷത്തിന്‍റെ സംസ്ഥാന അധ്യക്ഷനായി സംവിധായകനും ചലച്ചിത്ര പ്രവർത്തകനും കൂടിയായ വിജി തമ്പിയെ തെരഞ്ഞെടുത്തു. വിജി തമ്പിക്കൊപ്പം ജനറൽ സെക്രട്ടറിയായി വി ആര്‍ രാജശേഖരനെയും വീണ്ടും തെരഞ്ഞെടുത്തു. പാലക്കാട് നടന്ന വിശ്വഹിന്ദു പരിഷത്ത് വാര്‍ഷിക ബൈഠക്കിലായിരുന്നു തെരഞ്ഞെടുപ്പ്.

വി എച്ച് പി ഭാരവാഹികൾ

വിജി തമ്പി (പ്രസിഡന്റ് ) അഡ്വ. അനിൽ വിളയിൽ, എ.ഗോപീകൃഷ്ണൻ, പ്രസന്നാ ബാഹുലേയൻ, അഡ്വ. രശ്മി വർമ്മ (വൈസ് പ്രസിഡന്റുമാർ), വി ആർ രാജശേഖരൻ (ജനറൽ സെക്രട്ടറി), കെ ഗിരീഷ് കുമാർ (സംഘടനാ സെക്രട്ടറി), അബിനു സുരേഷ്, എം കെ ദിവാകരൻ, കെ ആർ ദിവാകരൻ (ജോയിന്റ് സെക്രട്ടറിമാർ), പി ശ്രീനിവാസ പ്രഭു (ട്രഷറർ), ശ്രീകുമാർ (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

വടക്കൻ കേരളത്തിൽ ദുരിതം വിതച്ച് അതിശക്ത മഴ, കാരണമെന്ത്? എത്രനാൾ തുടരും? ഭീഷണിയായി 3 ചക്രവാതചുഴി, ന്യൂനമർദ്ദവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

അതേസമയം  കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ വിശ്വ ഹിന്ദു പരിഷത്ത് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ ഏകീകൃത സിവിൽ കോഡിനെ വിശ്വ ഹിന്ദു പരിഷത്ത് പിന്തുണക്കുന്നുതായി വ്യക്തമാക്കിയിരുന്നു. ഭരണാഘടന ശില്പികൾ ഏക വ്യക്തി നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. വ്യക്തി നിയമം നടപ്പിലാക്കിയാൽ പൗരത്വം നഷ്ടമാകും എന്നതരത്തിൽ തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്നും മിലിന്ദ് പരാണ്ഡെ പറഞ്ഞിരുന്നു. മണിപ്പൂരിൽ നടക്കുന്നത് ഹിന്ദു ക്രിസ്ത്യൻ സംഘർഷമാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നും വിശ്വ ഹിന്ദു പരിഷത്ത് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ നടക്കുന്ന കലാപത്തിന് പിന്നിൽ ഹിന്ദു ക്രിസ്ത്യൻ സംഘട്ടനമാണെന്ന പ്രചരണം തെറ്റാണെന്നും മിലിന്ദ് പരാണ്ഡെ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!
സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി