വീടിന്റെ ലൊക്കേഷൻ ചോദിച്ച് ​എത്തി, ന​ഗ്നവീഡിയോ കൈയിലുണ്ടെന്ന് പറഞ്ഞ് 17കാരിയെ പീഡിപ്പിച്ചു, 20കാരൻ അറസ്റ്റിൽ

Published : Dec 26, 2023, 12:26 AM IST
വീടിന്റെ ലൊക്കേഷൻ ചോദിച്ച് ​എത്തി, ന​ഗ്നവീഡിയോ കൈയിലുണ്ടെന്ന് പറഞ്ഞ് 17കാരിയെ പീഡിപ്പിച്ചു, 20കാരൻ അറസ്റ്റിൽ

Synopsis

യുവാവിന്റെ മൊബൈലിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടർ അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: അയിരൂരിൽ 17കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുൽ (20) ആണ് അറസ്റ്റിലായത്. സോഷ്യൽമീഡിയ വഴി യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടിൽ എത്തി. പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും യുവാവിന്റെ പക്കൽ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

യുവാവിന്റെ മൊബൈലിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടർ അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.  പോക്സോ, ഐ ടി ആക്ടുകൾ പ്രകാരം അയിരൂർ പൊലീസ് കേസെടുത്തു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം