
മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവിൽ തുലാപെയ്ത്തിൽ വലിയ നാശനഷ്ടം. ഇന്നലെ വൈകിട്ട് ഉണ്ടായ മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. വീട്ടിലെ ഭക്ഷ്യ സാധനങ്ങൾ നശിക്കുകയും വീട്ടുപകരണങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു. പൂവത്തിപ്പൊയിലിൽ കോഴിഫാമിൽ വെള്ളം കയറി രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പെയ്ത പെരുമഴയാണ് നാശനഷ്ടത്തിന് വഴി വെച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ അളവിൽ ഒരേ സ്ഥലത്ത് മഴ പെയ്തതാണ് കാരണം. പ്രളയകാലത്ത് പോലുമില്ലാത്ത മലവെള്ളമാണ് ഈ തുലാവർഷത്തിൽ വന്നതെന്ന് നാട്ടുകാർ പറഞ്ഞു.