പ്ലാൻ സക്സസ്, ശ്യാമിനെ കൂട്ടി ബെംഗളൂരുവിലെത്തി, അന്വേഷണം, പിടിയിലായത് മലയാളി നഴ്സിങ് വിദ്യാർഥി, എംഡിഎംഎ കേസിൽ അറസ്റ്റ്

Published : Oct 28, 2025, 01:56 PM IST
nursing student arrest

Synopsis

കഴിഞ്ഞ 9ന് ബംഗളൂരുവിൽ നിന്ന് എം. ഡി. എം. എയുമായെത്തിയ നെയ്യാറ്റിൻകര, വെൺപകൽ സ്വദേശി ശ്യാമിനെ പാറശാല പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെന്നി ജോസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനിയായ നഴ്സിങ് വിദ്യാർഥി അറസ്റ്റിൽ. തിരുവനന്തപുരത്തേക്ക് ലഹരി കടത്ത് നടത്തിയ സംഭവം അന്വേഷിച്ചെത്തിയ പാറശാല പൊലീസ് ആണ് ഇയാളെ ബംഗളൂരുവിലെ ഷംപുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ നഴ്‌സിംഗ് കോളെജ് വിദ്യാർഥിയായ എറണാകുളം അങ്കമാലി കാര്യംപറമ്പ് സ്വദേശി ഡെന്നി ജോസ്(21) ആണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 9ന് ബംഗളൂരുവിൽ നിന്ന് എം. ഡി. എം. എയുമായെത്തിയ നെയ്യാറ്റിൻകര, വെൺപകൽ സ്വദേശി ശ്യാമിനെ പാറശാല പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെന്നി ജോസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇയാളുമായി ബംഗളൂരുവിലെത്തി നടത്തിയ അന്വേഷണത്തിലാണ് ടെന്നി ജോസ് പിടിയിലാവുന്നത്. പാറശാല എസ്. ഐ ദീപു.എസ്. എസിന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെത്തിയ പൊലീസ് സംഘം ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ വിമൽരാജ്, റോയി, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ