കോഴിക്കോട് 210 കുപ്പി ഗോവൻ നിർമിത വിദേശ മദ്യം പിടികൂടി

By Web TeamFirst Published Jun 12, 2019, 9:54 PM IST
Highlights

ബാത്ത്റൂമിനോട് ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ട രണ്ട് പ്ലാസ്റ്റിക് ചാക്കുകൾക്കുള്ളിൽ നിന്നാണ് 180 മില്ലിലിറ്ററിന്റെ 210 കുപ്പി മദ്യം കോഴിക്കോട് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തത്

കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ 210 കുപ്പി ഗോവൻ നിർമിത വിദേശമദ്യം പിടികൂടി. ബുധനാഴ്ച വൈകീട്ട് 5.45 ന് ഒന്നാം പ്ലാറ്റ്ഫോമിലെത്തിയ മംഗലാപുരം-ചെന്നൈ എക്സ്പ്രസ്സിന്റെ ജനറൽ കോച്ചിൽ നിന്നാണ് മദ്യം കണ്ടെടുത്തത്.

ബാത്ത്റൂമിനോട് ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ട രണ്ട് പ്ലാസ്റ്റിക് ചാക്കുകൾക്കുള്ളിൽ നിന്നാണ് 180 മില്ലിലിറ്ററിന്റെ 210 കുപ്പി മദ്യം കോഴിക്കോട് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

റെയിൽവെ എസ്.ഐ പി.ജംഷീദ്, എ.എസ്.ഐ അപ്പൂട്ടി, സീനിയർ സി.പി.ഒ രാജേഷ്, സി.പി.ഒ സുനിൽകുമാർ, മനോജ്, ഗോപാലകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്. അബ്കാരി ആക്ട് 55-എ വകുപ്പ് പ്രകാരം കേസെടുത്ത ശേഷം മദ്യം കോഴിക്കോട് ജെ സി എം കോടതി(ഒന്ന്)യിൽ ഹാജരാക്കി.

click me!