ഓണക്കളി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ കളിയാക്കി, ചോദിക്കാനെത്തിയ അമ്മയെ ആക്രമിച്ചു, 23 കാരൻ അറസ്റ്റിൽ

Published : Sep 04, 2025, 10:19 PM IST
Youth arrested for assaulting woman

Synopsis

ഓണപ്പരിപാടി പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കെ കുട്ടിയെ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും അറിഞ്ഞെത്തിയ അമ്മയെ പ്രതി ആക്രമിക്കുകയായിരുന്നു.

തൃശൂർ: പെൺകുട്ടിയെയും അമ്മയെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കയ്പമംഗലം ഐഎച്ച്ഡിപി കോളനി സ്വദേശി കണക്കശ്ശേരി വീട്ടിൽ സോജിത്ത്(23)നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഓണക്കളി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അന്വേഷിക്കാനെത്തിയ അമ്മയെയും കുട്ടിയെയും ആക്രമിച്ച കേസിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓണപ്പരിപാടി പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കെ കുട്ടിയെ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും അറിഞ്ഞെത്തിയ അമ്മയെയും കൂടെ ഉണ്ടായിരുന്നവരെയും ഇയാൾ കസേര കൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു.ആർ, എസ്.ഐ. അബിലാഷ്.ടി, എ.എസ്.ഐ വിബിൻ, ജി.എസ്.സി.പി.ഒ. മാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ