
ഹരിപ്പാട്. കൊലക്കേസ് പ്രതിയുടെ വീട്ടിൽ നിന്ന് ചാരായം പിടികൂടി. ചേപ്പാട് ഏവൂർ നോർത്ത് പുത്തൻവീട്ടിൽ വൈശാഖ് (26 ) വീട്ടിൽ നിന്നാണ് 24 ലിറ്റർ ചാരായവും 15 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടി യത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും കരീലകുളങ്ങര പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നടന്ന റെയ്ഡിൽ 35 ലിറ്ററിന്റെ കന്നാസിൽ സൂക്ഷിച്ചിരുന്ന 24 ലിറ്റർ ചാരായവും, മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായി 90 കിലോ ശർക്കരയും വീടിന്റെ അടുക്കളയിൽ നിന്ന് കണ്ടെടുത്തു. വീടിനു പുറകു വശത്തു നിന്നും എട്ട് കന്നാസുകളിലായി 200 ലിറ്റർ കോടയും രണ്ട് ഗ്യാസ് സിലിണ്ടറുകളും ലഭിച്ചു.
പരിശോധന നടക്കുന്ന സമയത്ത് വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. കോൺഗ്രസ് പ്രവർത്തകനായ ഏവൂർ സുനിയുടെ കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് വൈശാഖ്. ഇയാളുടെ പേരിൽ മറ്റു കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam