ഒറ്റപ്പാലത്ത് ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പണംവെച്ച് ചീട്ടുകളി, വീട്ടുടമയടക്കം 24 പേർ അറസ്റ്റിൽ; പണവും 6 കാറുകളും പിടിച്ചെടുത്തു

Published : Sep 26, 2025, 09:37 AM IST
card playing

Synopsis

പണം വെച്ച് ചീട്ടുകളി. 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമ ഉൾപ്പെടെയുള്ളവരാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്.ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന കാൽ ലക്ഷം രൂപയും പിടിച്ചെടുത്തു. 

പാലക്കാട് : പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറത്തെ ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പണം വെച്ച് ചീട്ടുകളിച്ച 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമ ഉൾപ്പെടെയുള്ളവരാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന കാൽ ലക്ഷം രൂപയും (25,000 രൂപ), പണമിടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ടോക്കണുകളും പോലീസ് പിടിച്ചെടുത്തു. കൂടാതെ, സംഭവസ്ഥലത്തുണ്ടായിരുന്ന 6 കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം, വാണിയംകുളം, ഓങ്ങല്ലൂർ, വാടാനംകുറുശ്ശി, ചെറുതുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ കോടതിയിൽ ഹാജരാക്കും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

 

 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്