
കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാൾ ആഘോഷിച്ച അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഒരു യുവതിയുടെ പിറന്നാളാണ് അഞ്ചംഗ സംഘം അനുവാദമില്ലാതെ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി ആഘോഷിച്ചത്. സെപ്റ്റംബർ 16 നാണ് സംഭവം. യുവതിയുടെ പിറന്നാൾ ആഘോഷിക്കാനാണ് യൂവാക്കൾ ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്‍റീന് സമീപം എത്തിയത്. ഇവിടെ വച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിൽ ഇവർ പങ്കുവച്ചിരുന്നു.
ഈ വീഡിയോ വൈറലായതോടെയാണ് പണി കിട്ടിയത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ യുവതീ യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അതീവ സുരക്ഷ മേഖലയിൽ പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് പ്രതികൾ അകത്ത് കടന്നതെന്നും, പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തി എന്നുമാണ് കേസ്.
പിറന്നാളുകാരിയായ യുവതിയെ മറ്റുള്ളവർ പ്രാങ്ക് കോളിലൂടെ പൊലീസ് സ്റ്റേഷനിലത്തിക്കുകയായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞാണ് യുവതിയെ സംഘം വിളിക്കുന്നത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്റ്റേഷനിൽ എത്തണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെടുന്ന് വീഡിയോയിൽ കാണം. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ യുവതിക്ക് സർപ്രൈസായി പിറന്നാൾ ആഘോഷം നടത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam