കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു; മീൻപിടിക്കുന്നതിനിടെ അപകടം

Published : Mar 02, 2025, 10:56 PM ISTUpdated : Mar 03, 2025, 01:06 AM IST
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു; മീൻപിടിക്കുന്നതിനിടെ അപകടം

Synopsis

മീൻ പിടിക്കുന്നതിനിടെ കിട്ടിയ മത്സ്യത്തെ കടിച്ചുപിടിച്ചപ്പോൾ മത്സ്യം ഉള്ളിലേക്ക് പോകുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം. 

ആലപ്പുഴ: കായംകുളം പുതുപ്പള്ളിയിൽ തൊണ്ടയിൽ മീൻ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളി സ്വദേശിയായ 24കാരൻ ആദർശിനാണ് ജീവൻ നഷ്ടപ്പെട്ടത്. കരട്ടി എന്ന മത്സ്യമാണ് വായിൽ കുടുങ്ങിയത്. കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ കിട്ടിയ മീനിനെ കടിച്ചുപിടിച്ചപ്പോൾ മീന്‍ ഉള്ളിലേക്ക് പോകുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം. കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രയാര്‍വടക്ക് തയ്യിൽത്തറയിൽ അജയൻ-സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച ആദർശ്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും ചേർന്ന് കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്