വിമാനത്തിൽവെച്ച് ഹൃദയാഘാതം, പറവൂർ സ്വദേശിയായ 24കാരന് ദാരുണാന്ത്യം; മരണം നാട്ടിൽ അവധിക്കെത്തി സ്ലൊവീനിയയിലേക്ക് മടങ്ങുന്നതിനിടെ

Published : Feb 25, 2026, 12:53 PM IST
Malayali youth dies of heart attack

Synopsis

തിങ്കളാഴ്ച ഒമാൻ എയർപോർട്ടിൽ നിന്ന് വിമാനം ഉയർന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച ഒമാൻ എയർപോർട്ടിൽ നിന്ന് വിമാനം ഉയർന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വേഗം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വൈകാതെ കാണാമെന്ന് പറഞ്ഞ് മടങ്ങിയ മെബിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും സുഹൃത്തുകളെയും സങ്കടത്തിലാഴ്ത്തി. ടോമി വിൻസെന്റിന്റെയും മേരി നിമ്മിയുടെയും മകനാണ് മെബിൻ. സഹോദരി: മേരി മീനു. മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വൈകുന്നേരം 4.30-ന് തുരുത്തൂർ സെയ്ന്റ് തോമസ് സീനായൗണ്ട് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിതവേഗത്തിൽ പാഞ്ഞ ടിപ്പർ ലോറി ഇടിച്ച് തെറിപ്പിച്ചു; പത്തനാപുരത്ത് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
ഭാര്യയും അമ്മായിയമ്മയും പിള്ളേരുമാ സാറേ, ടൂറ് പോയതാ! കാറിൽ സകുടുംബമെത്തിയ കാർലോസ് ഒളിപ്പിച്ചത് 21 കിലോ കഞ്ചാവ്; പൊക്കി പൊലീസ്