പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യ; പീഡനത്തിനിരയായെന്ന് കണ്ടെത്തി, 24 വയസുകാരന്‍ അറസ്റ്റില്‍

Published : Aug 02, 2023, 01:42 AM IST
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യ; പീഡനത്തിനിരയായെന്ന് കണ്ടെത്തി, 24 വയസുകാരന്‍ അറസ്റ്റില്‍

Synopsis

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ സങ്കടത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‍തെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. 

മണ്ണാര്‍ക്കാട്: പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശിയായ സാഗർ ബിജുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ മേയ് മാസത്തിലാണ് 17 വയസുകാരിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ സങ്കടത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‍തെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ഇതോടെ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സാഗർ ബിജുവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read also:  വൈദ്യുതി ബിൽ കുടിശ്ശികയുണ്ടോ, ഇതാ ഒരു സുവര്‍ണാവസരം; വൻ പലിശയിളവോടെ തീര്‍പ്പാക്കാം, വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു