
തിരുവനന്തപുരം : എമർജൻസി മെഡിസിൻ ഇന്ത്യ കേരള ഘടകത്തിന്റെ 24മത് ആനുവൽ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോൺഫറൻസ് - EMCON 2022 തിരുവനന്തപുരത്ത് വച്ച് നവംബർ 25 മുതൽ 27 വരെ നടക്കും. കോവളം ഉദയസമുദ്ര ബീച്ച് റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്. വിദേശരാജ്യങ്ങളിൽ ന്നടക്കം 1000 ഓളം പേർ കോൺഫറൻസിൽ പങ്കെടുക്കും.
ഗതാഗതമന്ത്രി ആന്റണി രാജു നവംബർ 25 ന് രാവിലെ 11.30 ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. കേരള ആരോഗ്യസർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ മുഖ്യാതിഥിയാകും. ഓരോരുത്തരെയും ഒന്നിലേറെ ജീവൻ രക്ഷിക്കാൻ പഠിപ്പിക്കുക എന്നതാണ് കോൺഫറൻസിന്റെ മുദ്രാവാക്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam