
തൃശൂർ: നഗര ഗതാഗതരംഗത്ത് കുതിച്ചുചാട്ടത്തിനു ഒരുങ്ങി തൃശ്ശൂർ. കേന്ദ്രസർക്കാർ നൽകുന്ന 25 ഇലക്ട്രിക് ബസുകൾ പൂരനഗരിയിൽ ഉടൻ എത്തും. സർവീസ് റൂട്ടുകൾ സംബന്ധിച്ച ചർച്ച കെഎസ്ആർടിസി തുടങ്ങി. പ്രധാനമന്ത്രിയുടെ സേവാ പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂരിന് അനുവദിച്ച 100 ഇലക്ട്രിക് ബസുകളിൽ 25 എണ്ണം ആണ് ഉടൻ എത്തുക. ഇതോടെ നഗരത്തിലെ മലിനീകരണ പ്രശ്നത്തിന് വലിയ പരിഹാരമാവും. 35 സീറ്റ് ഉള്ള ബസുകൾ ഒറ്റത്തവണ ചാർജിങ്കിൽ 250 മുതൽ 300 കിലോമീറ്റർ വരെ ഓടും. തൃശൂർ നഗരവും നഗരത്തിനു 20 കിലോമീറ്റർ ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ച് ബസ് സർവീസ് നടത്താനാണ് പദ്ധതി. സ്വകാര്യ ബസുകൾ സ്വരാജ് റൗണ്ടിൽ എത്തുന്നത് ഒഴിവാക്കിയാൽ നഗരത്തിൽ മലിനീകരണം കുറയും. ഏറെ ആശുപത്രികളുള്ള ഈ പ്രദേശത്ത് ശബ്ദമലിനീകരണവും കുറയ്ക്കാം.
87 ബസുകൾ ഉള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൂടുതൽ ബസുകൾ ഉൾക്കൊള്ളാൻ ആവില്ല. ചാർജിങ് സൗകര്യങ്ങളോടുകൂടി പാർക്കിംഗ് സൗകര്യം ഒരുക്കാൻ കോർപ്പറേഷന്റെ സഹായം അധികൃതർ തേടിയിട്ടുണ്ട്. നഗരത്തിലെത്താതെ സർവീസ് നടത്തുന്ന ബസുകൾക്ക് മറ്റൊടങ്ങളിലും ചാർജിങ് പോയിന്റുകൾ വികസിപ്പിക്കേണ്ടിവരും. തിരുവനന്തപുരതേതു പോലെ ആദ്യഘട്ടത്തിൽ പത്തു രൂപയാകും ബസ് ചാർജ്. മികച്ച റൂട്ടുകൾ കണ്ടെത്തി ആദ്യഘട്ടത്തിൽ തന്നെ സർവീസ് എങ്ങനെ ലാഭകരമാക്കും എന്നതാണ് അധികൃതർ നേരിടുന്ന വെല്ലുവിളി.
Read More.... 'കുടിയൊഴിപ്പിക്കപ്പെടുന്നവർ ആശങ്കയിൽ, ചിലർക്ക് അലൈൻമെന്റ് മാറ്റി നൽകി'; വിഴിഞ്ഞം ഔട്ടർറിംഗ് റോഡിൽ വ്യാപക പരാതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam