
ആലപ്പുഴ: ഇഎസ്ഐ ആശുപത്രിയിൽനിന്ന് എസി മോഷ്ടിച്ച യുവാവ് പിടിയിൽ. പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആൻഡ്രൂസ് (25) ആണ് പിടിയിലായത്. ഏപ്രിൽ മാസം 21 തീയതിയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഇഎസ്ഐ ആശുപത്രിയിൽ നിന്ന് രണ്ട് എസികളുടെ ഔട്ട്ഡോർ യൂണിറ്റുകളും, 3 എ.സി കളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ് കോയിലും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചത്. എസി മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സമാന കുറ്റക്യത്യങ്ങൾ ചെയ്തവരെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൗത്ത് പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam