ഇടുക്കി വണ്ടിപ്പെരിയാറിൽ 25കാരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

Published : Apr 06, 2024, 07:35 AM ISTUpdated : Apr 06, 2024, 10:03 AM IST
ഇടുക്കി വണ്ടിപ്പെരിയാറിൽ 25കാരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

Synopsis

മദ്യപാനത്തിനിടെ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം തേങ്ങാക്കല്ലിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ  സ്വദേശി പാണ്ഡ്യൻറെ മകൻ അശോകൻ (25) ആണ് മരിച്ചത്.  തേങ്ങാക്കൽ സ്വദേശി സുബീഷാണ് കുത്തിയത്. സുബീഷിനെ  വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന നാലു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പള്ളിക്കടയിൽ വച്ച്  മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അശോകന്‍റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്