
മലപ്പുറം: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ സ്‌കൂട്ടറില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം പള്ളിക്കല്‍ ബസാറിനടുത്ത് റൊട്ടിപ്പീടികയില്‍ താമസിക്കുന്ന പാണമ്പ്ര തോന്നിയില്‍ സെയ്തലവിയുടെ മകന്‍ കല്ലുവളപ്പില്‍ ഷാഹുല്‍ ഹമീദ് (27) ആണ് നാടിന്റെ നൊമ്പരമായത്.
പള്ളിക്കല്‍ ബസാറിലെ കോഴിക്കടയില്‍ ജീവനക്കാരനായിരുന്നു ഷാഹുല്‍ ഹമീദ്. കടയില്‍ നിന്നും റൊട്ടിപ്പീടികയിലുള്ള വീട്ടിലേക്കു പോവുകയായിരുന്നതിനിടെ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടനെത്തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാഹുല്‍ ഹമീദിന്റെ വിവാഹം ഈ മാസം 16 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിന്റെ ഒരുക്കങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായുണ്ടായ അപകടം ജീവന്‍ കവര്‍ന്നത്. മാതാവ് - സുലൈഖ, സഹോദരങ്ങൾ - ഫസീല, ബുഷ്റ, മുബഷിറ, ഫിദ, ദിൽക്കാസ.
Read also: കോഴിക്കോട്ട് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, വനിതാ എസ് ഐയ്ക്ക് അടക്കം പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam