ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരവേ അപകടം, യുവാവ് മരിച്ചു

Published : Aug 28, 2025, 05:37 PM IST
Goutham

Synopsis

സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു

മുഹമ്മ: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചേർത്തല എക്സ്റേ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം (ഉണ്ണി-27) മരിച്ചത്. തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഗൗതം മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛൻ: പ്രസാദ്. അമ്മ: സന്ധ്യ. സഹോദരി: ഐശ്വര്യ. സംസ്ക്കാരം നടത്തി. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ​ദാരുണാന്ത്യം
'ബൗദ്ധിക സ്വത്തവകാശവും ഭൗമസൂചികയും', കിർടാഡ്സ് ശിൽപ്പശാല കോഴിക്കോട്ട് സമാപിച്ചു