ഊരൂട്ടമ്പലം സ്വദേശിനിയായ 27 കാരിക്ക് പ്രസവ വേദന, ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി

Published : Feb 07, 2025, 09:30 PM ISTUpdated : Feb 07, 2025, 09:36 PM IST
ഊരൂട്ടമ്പലം സ്വദേശിനിയായ 27 കാരിക്ക് പ്രസവ വേദന, ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി

Synopsis

എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിത്ത് നടത്തിയ പരിശോധാനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.

തിരുവനന്തപുരം : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. ഊരൂട്ടമ്പലം സ്വദേശിനിയായ 27 കാരിയാണ് ആംബുലസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. 

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് നവീൻ ബോസ് സി.എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിത്ത് യു.ആർ എന്നിവർ ഉടൻ സ്ഥലത്തെത്തി യുവതിയുമായി ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് കൈമനം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി.

തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിത്ത് നടത്തിയ പരിശോധാനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. 9.57 ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിത്തിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ രഞ്ജിത്ത് അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് നവീൻ ബോസ് ഇരുവരെയും മണക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Read More : കോഴിക്കോട്ടെ പുതിയ സ്റ്റാന്‍റിലെത്തിയത് 'ബെംഗളൂരു ഗ്യാങ്ങി'ലെ പ്രധാനി; പിടിയിലായത് 255 ഗ്രാം എംഡിഎംഎയുമായി

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു