കിലോയ്ക്ക് 15000 നിരക്കിൽ വിൽപ്പന; രാത്രികാല പട്രോളിങ്ങിൽ പെട്ടു, പിടിച്ചത് ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവ്

Published : Feb 07, 2025, 09:20 PM IST
കിലോയ്ക്ക് 15000  നിരക്കിൽ വിൽപ്പന; രാത്രികാല പട്രോളിങ്ങിൽ പെട്ടു, പിടിച്ചത് ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവ്

Synopsis

അരൂക്കുറ്റി വടുതല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് കിലോയ്ക്ക് 15,000 രൂപ നിരക്കിൽ വിൽക്കാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. 

ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസിന്റ പിടിയിലായി. എക്സൈസിന്റെ രാത്രികാല പട്രോളിങ്ങിനിടെയാണ് 2 കിലോ 50 ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി മിൽട്ടൻ ദന്ദസേന പിടിയിലാകുന്നത്. അരൂക്കുറ്റി വടുതല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് കിലോയ്ക്ക് 15,000 രൂപ നിരക്കിൽ വിൽക്കാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. 

മിൽട്ടൻ സ്വദേശമായ ഒഡിഷയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ച് യുവാക്കൾക്ക് നൽകുന്നത്. സമീപകാലത്തായി പൊലീസും, എക്സൈസും പിടികൂടുന്ന എൻഡിപിഎസ് കേസുകളിലെ പ്രതികൾ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പിസി ഗിരീഷ് പറഞ്ഞു. പരിശോധനe സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് വി എം, സിവിൽ എക്സൈസ് ഓഫിസര്‍മാരായ വിഷ്ണുദാസ്, വിപിൻ വി കെ, ഉമേഷ്, സീന മോൾ കെ എസ്, പ്രിവന്റീവ് ഓഫിസര്‍ ഡ്രൈവർ വിപിന ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

'മന്ത്രിക്കടക്കം പരാതി, കയ്യിലിരിപ്പ് വളരെ മോശം' ഓട്ടോ ഡ്രൈവർമാർക്കെതിരെ കര്‍ശന നടപടിയെന്ന് ചെങ്ങന്നൂര്‍ ആർടിഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു