കൊച്ചിയിൽ പിടിയിലായത് 27 വയസുകാരിയായ ബംഗാൾ സ്വദേശിനി; പരിശോധനയിൽ കണ്ടെത്തിയത് 1.2 കിലോഗ്രാം ക‌ഞ്ചാവ്

Published : Feb 25, 2025, 08:55 AM IST
കൊച്ചിയിൽ  പിടിയിലായത് 27 വയസുകാരിയായ ബംഗാൾ സ്വദേശിനി; പരിശോധനയിൽ കണ്ടെത്തിയത് 1.2 കിലോഗ്രാം ക‌ഞ്ചാവ്

Synopsis

എക്സൈസ് എൻഫോഴ്‌സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്  സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന

കൊച്ചി: കാക്കനാട് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 1.2 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിനിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ മുർഷിദാബാദ് സ്വദേശിനിയായ പ്രതിമ ദാസ് (27 വയസ്) ആണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്‌സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്  സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജിന്റെ നിർദ്ദേശാനുസാരം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ.പി.പ്രമോദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഒ.എൻ.അജയകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ടി.എസ്.പ്രതീഷ്, സുനിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.

Read also: വീഡിയോ കോളിൽ ഉറപ്പുവരുത്തും, പൊലീസിനെ വട്ടംകറക്കി പട്ടാപ്പകൽ ലഹരി വിൽപന, 29കാരൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്