Latest Videos

കോഴിക്കോട് ജില്ലയിലെ 28 പ്രദേശങ്ങൾ കൂടി കണ്ടെയ്ന്‍‍മെന്‍റ് സോണിൽ

By Web TeamFirst Published Sep 6, 2020, 10:58 PM IST
Highlights

കൊവിഡ് സമ്പര്‍ക്ക രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ  28 പ്രദേശങ്ങൾ കൂടി കണ്ടെയ്ന്‍‍മെന്‍റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 28 പ്രദേശങ്ങൾ കൂടി കണ്ടെയ്ന്‍‍മെന്‍റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കൂത്താളി ഗ്രാമപഞ്ചായത്തിലെ വാർഡ് 3 കൂത്താളി, അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 13 കുരുതി വീട്, വാർഡ് 12 കണ്ണമ്പത്ത്, പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ 10 മരുതേരി ( കനാലിൽ കിഴക്കുഭാഗം ഒഴികെ ബാക്കി ഭാഗങ്ങൾ വാർഡ് 13 കക്കാട് ,(ടൗൺ ഒഴികെയുള്ള ഭാഗങ്ങൾ ), 4 കല്ലോട് സൗത്ത്,  11 ഉണ്ണിക്കുന്ന് എന്നിവ പുതിയ കണ്ടെയ്ന്‍‍മെന്‍റ് സോണുകളാണ്.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 മറിവീട്ടിൽ താഴം ,  കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ വാർഡുകളായ 17 കക്രാട്ടു മുക്ക്, 18- ആറ്റുവയൽ , 27 വരക്കുന്ന്, വാർഡ് 13 പെരുവട്ടൂർ, കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 3 കുരുവട്ടൂർ (കുമ്മങ്കോട്ട് താഴം എ എൽ പി സ്കൂൾ റോഡ് ഇടതുഭാഗം പി എച്ച് സി റോഡ്- കുരുവട്ടൂർ റോഡ് ഇടതുഭാഗം കുരുവട്ടൂർ -അയ്യപ്പാ ടം എം.കെ. ശ്രീധരൻ നായർ റോഡ്), താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 18  പള്ളിപ്പുറം (പള്ളിപ്പുറം യുപിസ്കൂൾ മുതൽ എള്ളിൽ പീടിക വരെയുള്ള പ്രദേശം) എന്നിവയും കണ്ടെയ്ന്‍‍മെന്‍റ്  സോമാക്കി.

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 കീഴരിയൂർ വെസ്റ്റ് ,ഫറോക്ക് മുൻസിപ്പാലിറ്റിയിലെ വാർഡുകളായ35 കോതാർത്തോട് ,33 പാണ്ടിപ്പാടം, കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 കോളിക്കൽ, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ വാർഡ് 1 മാടാക്കര, കോഴിക്കോട് കോർപ്പറേഷനിലെ ഡിവിഷൻ 30 കൊമ്മേരി ,തിക്കോടി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 4- പള്ളിക്കര സെൻട്രൽ, 14 തിക്കോടി വെസ്റ്റ്, രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വാർഡുകൾ ആയ 31 പള്ളി മീത്തൽ, 21 മുട്ടും കുന്ന്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 14 ,കുട്ടോത്ത് നോർത്ത്, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 13 മങ്കമലാട് , വടകര മുനിസിപ്പാലിറ്റിയിലെ വാർഡ് 15 അരികോത്ത് , കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 നൂറാം തോട് എന്നിവയാണ് ഇന്ന് പ്രഖ്യാപിച്ച കണ്ടെയ്ന്‍‍മെന്‍റ് സോണുകൾ.

click me!