
അരൂർ: ദേശീയപാത നിർമ്മാണ മേഖലയിൽ അപകടമൊഴിവാക്കാൻ പൂജ. അരൂർ- തുറവൂർ ഉയരപ്പാത നിർമാണ മേഖലയിലാണ് രണ്ടു ദിവസത്തെ പൂജ നടക്കുന്നത്. ചമ്മനാട് നിർമാണ മേഖലയിൽ പ്രത്യേക പന്തൽ കെട്ടിയാണ് പൂജ.
നിർമാണ മേഖലയിൽ ഒന്നേകാൽ വർഷത്തിനിടെ വാഹന അപകടങ്ങളിൽ 25 പേർ മരിച്ചിരുന്നു. നിർമാണ തൊഴിലാളികൾ മൂന്ന് പേരും മരിച്ചു. ഇതോടെ തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് പൂജയെന്നാണ് നിർമ്മാണ കമ്പനി വിശദീകരണം നൽകിയത്. ഉയരപ്പാത നിർമാണ മേഖലയിൽ ആയിരത്തോളം അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
തീപിടുത്തത്തിൽ അഗ്രികൾച്ചർ സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു; 40 ലക്ഷം രൂപയുടെ നാശനഷ്ടം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam