യുവതി സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെത്തി, കഴുത്തിന് പിടിച്ച് തള്ളി, കമ്പിവടി വീശി; 28 കാരനെ പൊക്കി കരമന പൊലീസ്

Published : May 28, 2026, 05:40 PM IST
youth arrested for Assault  sales girl

Synopsis

 മുൻവൈരാഗ്യത്തിന്റെ പേരിൽ കമ്പിവടി ഉപയോഗിച്ച് യുവതിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി ഒളിവിൽ പോയെങ്കിലും പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

​തിരുവനന്തപുരം: ജോലിസ്ഥലത്ത് അതിക്രമിച്ചുകയറി യുവതിയെ വധിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരുതൂർക്കടവ്, കുളത്തറ, വാഴവിളാകം മേലിട്ടുവീട്ടിൽ ബിനുവിന്റെ മകൻ രാഹുൽ (28) ആണ് കരമന പൊലീസിന്റെ പിടിയിലായത്. ​കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10:45 ഓടെയായിരുന്നു സംഭവം. കാലടി, വാഴവിളാകം ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുൻവൈരാഗ്യം കാരണം സ്ഥാപനത്തിന് മുന്നിലെത്തിയ പ്രതി യുവതിയെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവാവ് ബഹളം വെച്ചതോടെ അവിടെനിന്നും പോകാൻ യുവതി ആവശ്യപ്പെട്ടു. ഇതോടെ കമ്പിവടിയുമായി സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ പ്രതി യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടു. തുടർന്ന് കമ്പിവടി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.​ കരമന പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായ രാഹുൽ. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കരമന പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർതൃവീട്ടിലെ ഷെഡ്ഡിൽ 27 കാരി തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത; കുട്ടികളില്ലാത്തതിനാൽ ഭാര്യാമാതാവ് പീഡിപ്പിച്ചെന്ന് പരാതി, അന്വേഷണം തുടങ്ങി
മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറി