ഭർതൃവീട്ടിലെ ഷെഡ്ഡിൽ 27 കാരി തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത; കുട്ടികളില്ലാത്തതിനാൽ ഭാര്യാമാതാവ് പീഡിപ്പിച്ചെന്ന് പരാതി, അന്വേഷണം തുടങ്ങി

Published : May 28, 2026, 03:53 PM IST
kasargod woman commits suicide

Synopsis

കുട്ടികളില്ല എന്ന പേര് പറഞ്ഞ് ഭർതൃമാതാവ് മറ്റാളുകളുടെ മുന്നിൽവെച്ച് സെറീനയെ അപമാനിക്കാറുണ്ടെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ കുടുംബം ആരോപിക്കുന്നത്. മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു.

കാസർകോട് : ബെള്ളൂർ പള്ളപ്പാടിയിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27) ആണ് മരണപ്പെട്ടത്. ​ബുധനാഴ്ചയാണ് സംഭവം. കർണാടക പുത്തൂർ സ്വദേശിയാണ് സെറീന. ഭർതൃവീട്ടിലെ ഷെഡിലാണ് സെറീനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവിനും കുടുംബത്തിനുമെതിരെ സെറീനയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

കുട്ടികൾ ഉണ്ടാകത്തതിന്‍റെ പേരിൽ ഭർതൃമാതാവിന്‍റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. കുട്ടികളില്ല എന്ന പേര് പറഞ്ഞ് ഭർതൃമാതാവ് മറ്റാളുകളുടെ മുന്നിൽവെച്ച് സെറീനയെ അപമാനിക്കാറുണ്ടെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ കുടുംബം ആരോപിക്കുന്നത്. മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു. സെറീന മരണപ്പെട്ട വിവരം ഭർത്താവിന്റെ വീട്ടുകാരാണ് ഫോൺ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. ​

മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ സ്വദേശിയും സെറീനയുടെ സഹോദരനുമായ അബ്ദുൽ റഹ്മാൻ ആദൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ​ആദൂർ പൊലീസ് സബ് ഇൻസ്പെക്ടർ എം സുജിലേഷ് ആണ് കേസിന്റെ പ്രാഥമിക അന്വേഷണം നടത്തുന്നത്. തുടർ നടപടികൾക്കായി റിപ്പോർട്ട് കാസർകോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. നിയമപ്രകാരമുള്ള ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടരന്വേഷണ നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചെങ്കള പാണലത്തും യുവതി ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കിയിരുന്നു. സ്വർണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ഭർതൃമാതാവിനെയും പ്രതിചേർക്കുകയും ചെയ്തിരുന്നു. ബദിയടുക്ക ചെർളടുക്കം സ്വദേശിനി ഫാത്തിമത്ത് സുഫൈദ ആണ് അന്ന് മരിച്ചത്. ഭർത്താവ് ആദിലിനെ (28)യാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറി
തിരുവനന്തപുരത്ത് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡര്‍ പൊട്ടി, കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു