കൂട്ടുകാർക്കൊപ്പം മത്സ്യക്കുളത്തിലെത്തി, അപ്രതീക്ഷിതം, മോട്ടർ ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Published : Jan 15, 2024, 08:24 AM IST
കൂട്ടുകാർക്കൊപ്പം മത്സ്യക്കുളത്തിലെത്തി, അപ്രതീക്ഷിതം, മോട്ടർ ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Synopsis

കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം മീൻവളർത്തു കേന്ദ്രത്തിലെത്തിയ അഖിലിന് മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്ക് ഏൽക്കുകയായിരുന്നു. 

ഹരിപ്പാട്: ആലപ്പുഴയിൽ മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.  ആലപ്പുഴ  പഴവീട് ചിറയിൽ രാജൻ, അനിത ദമ്പതികളുടെ മകൻ അഖിൽ രാജ് (മണികണ്ഠൻ-29) ആണ്‌ മരിച്ചത്. ചെറുതനയിൽ  പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം മീൻവളർത്തു കേന്ദ്രത്തിലെത്തിയ അഖിലിന് മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്ക് ഏൽക്കുകയായിരുന്നു. 

അഖിൽ ഷോക്കേറ്റ് മോട്ടോറിന് മുകളിലേക്ക് തന്നെ മറിഞ്ഞ് വീഴുകയായിരുന്നു. ഓടിയെത്തിയ സുഹൃത്തുക്കൾ ഉടൻ തന്നെ വൈദ്യുതി ബന്ധം വിശ്ചേദിച്ചു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. അഖിലിന്‍റെ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വലിയചുടുകാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരൻ: രാഹുൽ രാജ്.

Read More :  അമ്മക്കൊപ്പം ഓട്ടോയിൽ പോകവേ 7 വയസുകാരൻ തല പുറത്തേക്കിട്ടു, ഇലക്ട്രിക് പോസ്റ്റിലിടിച്ച് ദാരുണാന്ത്യം

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ