
തിരുവനന്തപുരം: ഓടികൊണ്ട് ഇരുന്ന ഓട്ടോറിക്ഷയിൽ നിന്ന് തല പുറത്തേക്ക് ഇട്ട ഏഴ് വയസുകാരന് ദാരുണാന്ത്യം. തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് കുട്ടി മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നിൽ വൈഷ്ണവത്തിൽ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകൻ വൈഷ്ണവ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ മൂന്നാനക്കുഴിക്കു സമീപം ആണ് അപകടം നടനന്ത്.
വൈഷ്ണവും മാതാവ് ശാന്തികൃഷ്ണയും ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോകുമ്പോഴായിരുന്നു അപകടം. ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തല പുറത്തിടുകയായിരുന്നു. ഇതോടെ കുട്ടിയുടെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു. അപകടം സംഭവിച്ച ഉടൻ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ മരിച്ചു. വേറ്റിനാട് എം.ജി.എം. സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് വൈഷ്ണവ്. ദീപു ശാന്തികൃഷ്ണ ദമ്പതികളുടെ ഏക മകൻ ആണ് മരിച്ച വൈഷ്ണവ്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Read More: കേരളത്തിൽ 6 ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി, കോട്ടയത്ത് കാഞ്ഞിരപ്പള്ളി താലൂക്കിലും അവധി