നേവി ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ രണ്ട് കിലോ കഞ്ചാവ്, പരിശോധനക്കിടെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമം 

Published : Mar 04, 2024, 12:21 AM IST
നേവി ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ രണ്ട് കിലോ കഞ്ചാവ്, പരിശോധനക്കിടെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമം 

Synopsis

തുടർന്ന് ഹരിപ്പാട് നിന്നുമുള്ള  കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അനിൽ ബാബു നിലവിൽ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്.

ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി.  പരിശോധനക്കിടയിൽ ഉദ്യോഗസ്ഥരുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ  അടിച്ചു രക്ഷപെടാനും ശ്രമം. കുമാരപുരം  താമല്ലാക്കൽ  മണിമന്ദിരം വീട്ടിൽ അനിൽ ബാബു (26)  എന്നയാളുടെ വീട്ടിൽ നിന്നുമാണ്  ഡാൻസഫ് സ്ക്വാഡ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്ക് ഇടയിൽ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത്  കുരുമുളക് സ്‌പ്രേ അടിച്ചു.

തുടർന്ന് ഹരിപ്പാട് നിന്നുമുള്ള  കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അനിൽ ബാബു നിലവിൽ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്. അടുത്ത ആഴ്ച ലീവ് കഴിഞ്ഞ് തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ  ഇയാസ്, ഷാജഹാൻ, ദീപക്, മണിക്കുട്ടൻ എന്നിവർക്ക്  പരിക്കെറ്റു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്