പ്ലസ് വണ്‍ വിദ്യാർഥിനിയെ കാറിൽ കടത്താൻ ശ്രമം, പൊലീസ് പൊളിച്ചു; മറ്റ് കുട്ടികൾ കണ്ടത് തുണയായി, 3 പേർ അറസ്റ്റിൽ

Published : Nov 22, 2022, 07:33 PM ISTUpdated : Nov 27, 2022, 10:17 PM IST
പ്ലസ് വണ്‍ വിദ്യാർഥിനിയെ കാറിൽ കടത്താൻ ശ്രമം, പൊലീസ് പൊളിച്ചു; മറ്റ് കുട്ടികൾ കണ്ടത് തുണയായി, 3 പേർ അറസ്റ്റിൽ

Synopsis

കുട്ടിയുമായി എറണാകുളത്തേയ്ക്ക് കടക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. പോസ്‌കോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു

ഇടുക്കി: കമ്പംമെട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമം വഴി പരിചയപെട്ട ശേഷമാണ്, കുട്ടിയെ തട്ടികൊണ്ടുപോകാന്‍ യുവാക്കള്‍ പദ്ധതി ഒരുക്കിയത്. കുഴിത്തൊളു സ്വദേശിയായ, മംഗലത്ത് നിഷിന്‍, കുഴികണ്ടം,  പറമ്പില്‍ അഖില്‍, അപ്പാപ്പിക്കടന മറ്റത്തില്‍ നോയല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയെ ചിലര്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ട മറ്റ് വിദ്യാർഥികള്‍, അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് യുവാക്കളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം പിടിയിലായത്.

വിവിധ ബാച്ചുകളായി തിരിഞ്ഞാണ് കമ്പംമെട്ട് പൊലിസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രതികളിലൊരാളുടെ ഫോണ്‍, പൊലിസ് ട്രയ്‌സ് ചെയ്യുകയും കട്ടപ്പനയ്ക്ക സമീപം ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കട്ടപ്പനയ്ക്ക് സമീപം ഇരട്ടയാറില്‍ നിന്നും ഇവരെ പിടികൂടി. പ്രതികളിലൊരാള്‍, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പിന്നീട് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു. കുട്ടിയുമായി എറണാകുളത്തേയ്ക്ക് കടക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. പോസ്‌കോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസിൽ പൊലീസുകാരന് മുൻകൂര്‍ജാമ്യം നൽകി സുപ്രീംകോടതി

അതേസമയം എറണാകുളത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 10 വർഷം കഠിന തടവ് വിധിച്ചു എന്നതാണ്. എറണാകുളം ഐരാപുരം സ്വദേശിയായ സുബിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 50000 രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. നാല് വർഷം മുമ്പ് 2018 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീ‍ഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയാണ് പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നാല് വർഷത്തെ വിചാരണക്ക് ഒടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ
അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം