3 കുട്ടികളെ ഇനിയും കണ്ടെത്തിയിട്ടില്ല; കാണാതായത് കഞ്ഞിക്കുഴി ചിൽഡ്രൻസ്ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട്

Published : Aug 27, 2024, 07:03 AM IST
3 കുട്ടികളെ ഇനിയും കണ്ടെത്തിയിട്ടില്ല; കാണാതായത് കഞ്ഞിക്കുഴി ചിൽഡ്രൻസ്ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട്

Synopsis

ബസ് സ്റ്റാൻ്റുകളിലും ന​ഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായി മാരാരിക്കുളം പൊലീസ് അറിയിച്ചു. 15ഉം14ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്. 

ഇന്നലെ അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ‌ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബസ് സ്റ്റാൻ്റുകളിലും ന​ഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി