വർക്കലയിൽ കാറിലെത്തിയ സംഘം 3 മത്സ്യത്തൊഴിലാളികളെ വെട്ടിപ്പരിക്കേൽപിച്ചു; അന്വേഷണം

Published : Oct 02, 2024, 11:50 PM IST
വർക്കലയിൽ കാറിലെത്തിയ സംഘം 3 മത്സ്യത്തൊഴിലാളികളെ വെട്ടിപ്പരിക്കേൽപിച്ചു; അന്വേഷണം

Synopsis

കാറിൽ എത്തിയ മൂന്നംഗ സംഘത്തിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ്, അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ്  മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്. മുൻ വൈരാഗ്യം ആയിരിക്കാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ മൂവരെയും തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിൽ എത്തിയ മൂന്നംഗ സംഘത്തിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ
കുട്ടികളുടെ കയ്യിലുണ്ടായിരുന്ന 13500 രൂപ തട്ടിപ്പറിച്ചു, മദ്യം കുടിക്കാൻ നിര്‍ബന്ധിച്ചു, മാനന്തവാടിയിൽ രണ്ട് യുവാക്കൾ പിടിയിൽ