
മാനന്തവാടി: വയനാട് സുൽത്താൻബത്തേരിയിൽ പൊലീസിന്റെ വാഹനമിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേർക്ക് പരിക്ക്. സുൽത്താൻ ബത്തേരി അസംപ്ഷൻ ജംങ്ഷനിൽ വൈകീട്ട് നാലോടെയാണ് അപകടം. ബാരിക്കേഡുകൾ കൊണ്ടുപോകാനായി എത്തിയ പൊലീസ് ലോറിയിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം വാഴക്കാട് പുൽപ്പറമ്പിൽ ജാസിദ്, ഭാര്യ ഷാഹിന, മകൻ ജുവാൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തിൽ നിന്ന് ഡ്രെവർ ഇറങ്ങിയോടി.അപകടത്തെ കുറിച്ച് സുൽത്താൻ ബത്തേരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.